Drama
HOMECOMING – Drama presented by SNGMUK’s Guruprabha
- Category: Drama

Homecoming is a poetic and deeply personal play from Guruprabha, exploring neurodiversity, generational identity, culture, and the search for self-realisation.
"എന്റെ ശരീരം, എന്റെ തീരുമാനം" നാടകം വനിതാദിനത്തിന്റെ ശക്തി സ്രോതസ്സായി
- Category: Drama

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരു മിഷൻ നാടക വിഭാഗമായ ഗുരുപ്രഭ ലണ്ടനിലെ ഈസ്റ്റ് ഹാം ആസ്ഥാന മന്ദിരത്തിൽ അവതരിപ്പിച്ച "മൈ ബോഡി മൈ ഡിസിഷൻ" നാടകം ഊർജം പകരുന്ന ശക്തിശ്രോതസ്സായി.
ഗുരുവന്ദനം
- Category: Drama
ശ്രീനാരാണയഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി പാദമുദ്ര, രാജശില്പി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ചിത്രകാരനുമായ ശ്രീ ആർ സുകുമാരൻ സംവിധാനം ചെയ്ത് 2010-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് "യുഗപുരുഷൻ". ആ ചിത്രത്തിലെ 'ഒരു മതവും അന്യമല്ല ..." എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരമാണ് "ഗുരുവന്ദനം". മുതിർന്നവരും കുട്ടികളുമടക്കം പതിനഞ്ചിലധികം വ്യക്തികൾ പങ്കെടുത്ത ഈ കലാസൃസ്ടി ഏഴു മിനിറ്റോളം നീണ്ടുനിന്നു.
അരങ്ങ് :
സുലോചന ശ്രീധരൻ, രോഹിണി, അന്നമ്മ, സുധാ ശശിധരൻ, അഞ്ജലി ജയിൻ, ജ്യോതി ജയിൻ, അശ്വതി ശശി, ആതിര ശശി, രവി പിള്ള, മുരളി പിള്ള, സഹദേവൻ, അജിത്, ഗിരിധരൻ, വക്കം ജി സുരേഷ്കുമാർ, അരുൺ, കീർത്തി സോമരാജൻ
അണിയറ:
ദീപ വിതാനം: സുഭാഷ് കുമാർ
അവതരണം: ഗുരുപ്രഭ
സാഷാത്കാരം: ശശി എസ് കുളമട
ശുക്രനക്ഷത്രം
- Category: Drama
മഹാകവി കുമാരനാശാൻറെ ജനനം മുതൽ മരണം വരെയുള്ള സംഭവബഹുലമായ ജീവിതം നാടകരൂപതത്തിൽ അവതരിപ്പിച്ചതാണ് "ശുക്രനക്ഷത്രം". ഈ നാടകത്തെപ്പറ്റി അതിന്റെ സംവിധായകനായ ശശി എസ് കുളമട ഇങ്ങനെ ഓർക്കുന്നു. "മഹാകവിയുടെ ജീവിതകാലഘട്ടത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് ഒരു നാടകം ശ്രീ നാരായണ ഗുരുജയന്തി ആഘോഷത്തിന് അവതരിപ്പിയ്ക്കുവാൻ അവസരം ലഭിച്ചപ്പോൾ മനസ്സിലുടലെടുത്ത രൂഢമൂലമായ ആശയങ്ങൾ സുഹൃത്തും സംഗീതസംവിധായകനുമായ ശ്രീ പ്രണവം മധുവുമായി ചർച്ചചെയ്യുകയും, അദ്ദേഹം അത് നാടകരൂപത്തിലാക്കുകയും, സംഗീതം നൽകി സമ്പുഷ്ടമാക്കുകയും ചെയ്തു.
അരങ്ങ് :
വെട്ടൂർ .ജി. കൃഷ്ണൻ കുട്ടി, രവി പിള്ള, ബാബു, സതീഷ്, കീർത്തി സോമരാജൻ, വക്കം ജി സുരേഷ്കുമാർ, എസ് ജെ ഹാരീസ്, ഗിരിധരൻ, സാംബശിവൻ, ജോയി, മുരളി പിള്ള, ജയപാൽ, മധു, അജിത്, മാസ്റ്റർ ആകാശ്, ബീനാ പുഷ്കാസ്, ജീജാ ശ്രീലാൽ, മഞ്ജു മന്ദിരത്തിൽ, വീണാ പിള്ള, ശില്പ പിള്ള, ശ്രീകുമാരി പിള്ള.
അണിയറ:
ചമയം: വെട്ടൂർ ജി കൃഷ്ണൻ കുട്ടി, സതീഷ് .
ഗാനരചന: പകൽക്കുറി വിശ്വൻ, കുമാരനാശാൻ, പ്രൊ വി സാംബശിവൻ
സംഗീതം: പ്രണവം മധു
ഗായകൻ: വിൽസ്വരാജ്, ബിന്ദു
ശബ്ദം നൽകിയവർ: ഗണപൂജാരി, അരുൺ
അവതരണം: ഗുരുപ്രഭ
രചന, സംഗീതം: പ്രണവം മധു
സംവിധാനം: ശശി എസ് കുളമട
സ്നേഹഗായകൻ
- Category: Drama
മഹാകവി കുമാരനാശാന്റെ സംഭവബഹുലമായ ജീവിതത്തെ അടിസ്ഥാനമാക്കി നാടകരൂപത്തിൽ അവതരിപ്പിച്ച മികച്ച കലാസൃഷ്ടിയാണ് "സ്നേഹഗായകൻ".
പ്രശസ്ത കാഥികൻ പ്രൊഫസർ. വി സാംബശിവന്റെ വിഖ്യാതമായ "കുമാരനാശാൻ" എന്ന കഥാപ്രസംഗത്തിന്റെ അനുരൂപീകരണം കൂടിയാണ് ഈ നാടകം. ശ്രീ നാരായണ ഗുരു ജയന്തി ആഘോഷവേളയിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. സുപരിചിതരും, സർഗ്ഗപ്രതിഭകളുമായ ഒട്ടനവധി കലാപ്രവർത്തകർ ഇതിൽ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
അരങ്ങ് :
ബീന പുഷ്കാസ്, മഞ്ജു മന്ദിരത്തിൽ, റാണി രഘുലാൽ, ഗീതാലക്ഷ്മി, മയൂഖ, ജയലക്ഷ്മി, മല്ലിക രാജൻ, സുമതീ രവീന്ദ്രൻ, അമൽ ആർ പ്രസാദ്, കീർത്തി സോമരാജൻ, സതീഷ് കുമാർ, ജയ്സൺ ജോർജ്ജ്, മെഹറൂഫ്, ഗിരിധരൻ വിദ്യാധരൻ, മുരളി വിദ്യാധരൻ, വക്കം ജി സുരേഷ്കുമാർ, മുരളി പിള്ള.
അണിയറ:
ചമയം: സതീഷ്
കവിതകൾ: കുമാരനാശാൻ, വി സാംബശിവൻ
സംഗീതനിയന്ത്രണം: ജോയി ഗോപി
രംഗപടം: ഗോമസ്, ഫ്രെഡിൻ സേവ്യർ
രംഗസജ്ജീകരണം: സുഗേഷ്, അജി
ശബ്ദ ക്രമീകരണം: അസ്ലം ഒയാസീസ്, വിനോദ് നവധാര.
ദീപ നിയന്ത്രണം : സുഭാഷ് കുമാർ
അവതരണം: ഗുരുപ്രഭ
രചന, സംവിധാനം: ശശി എസ് കുളമട
അദ്വൈതം
- Category: Drama
ശ്രീ നാരായണ ഗുരുമിഷൻ ഓഫ് ദി യു കെ യുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ചു സംഘടനയുടെ കലാവിഭാഗമായ ഗുരുപ്രഭ അവതരിപ്പിച്ച 2.30 മണിയ്ക്കൂർ ദൈർഘ്യമുള്ള നാടകമാണ് "അദ്വൈതം".

