ജാതിലക്ഷണം
- Category: Works of Guru
പുണര്‍ന്നു പെറുമെല്ലാമൊ-
രിനമാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊ-
രിണയാര്‍ന്നൊത്തു കാണ്മതും 1
ഓരോ ഇനത്തിനും മെയ്യു-
മോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും
തണുവും നോക്കുമോര്‍ക്കണം 2
ദർശനമാല
- Category: Works of Guru
1. അദ്ധ്യാരോപദര്‍ശനം
ആസീദഗ്രേ സദേവേദം
ഭുവനം സ്വപ്നവത്പുനഃ
സസര്‍ജ സര്‍വ്വം സങ്കല്പ-
മാത്രേണ പരമേശ്വരഃ 1
വാസനാമയമേവാദാ-
വാസീദിദമഥ പ്രഭുഃ
അസൃജന് മായയാ സ്വസ്യ
മായാവീവാഖിലം ജഗത് 2
ആത്മോപദേശശതകം
- Category: Works of Guru
1
അറിവിലുമേറിയറിഞ്ഞീടുന്നവന്‍ തന്നു-
രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
2
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന് തന്
തിരുവുരുവാണു തിരഞ്ഞു തേറിടേണം.
Works of Nārāyaṇa Guru
- Category: Works of Guru
Works of Nārāyaṇa Guru (In chronological order of composition)(Ref: Appendix-II, The Word of the Guru, Nataraja Guru) 1881.
1881
- Cijjaḍa-Cintanam (Reflections on Mind and Inertia)
- Daiva Cintanam (Reflections on the Divine)
Both these works are in Malayālam prose. The remainder of the Guru’s works are in verse.
ദൈവദശകം
- Category: Works of Guru
1
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന് നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം.
